വേങ്ങര: എസ്. കെ. എസ്. എസ്. എഫ് ചേറൂർ റോഡ് ശാഖ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന സഹചാരി സെന്റർ ഉദ്ഘാടനവും ദാറുൽ ഉലൂം മദ്രസ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന അൽ -യുസ്‌റ ഇസ്‌ലാമിക് പ്രീ -സ്കൂളിന്റെ പ്രഖ്യാപനവും പാണക്കാട് സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വേങ്ങര ക്ലസ്റ്റർ വൈസ് പ്രസിഡന്റ് സൽമാൻ പി. പി അധ്യക്ഷത വഹിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ. കെ മൻസൂർ കോയ തങ്ങൾ,വാർഡ് മെമ്പർ പി. പി സൈദലവി,ഓടക്കൽ അബ്ദു റഹ്മാൻ നിസാമി,ഇസ്മായിൽ ഫൈസി കിടങ്ങയം,സദർ മുഅല്ലിം സലീം ഫൈസി വിശാരത്ത്, അബ്ദുറഹ്മാൻ മുസ്‌ലിയാർ,ദാറുൽ ഉലൂം മദ്രസ സെക്രട്ടറി അബൂബക്കർ ഹാജി,ഹസീബ് ഓടക്കൽ,മുഹമ്മദ് മാസ്റ്റർ ചെനക്കൽ, ഫൈസൽ മാസ്റ്റർ പറപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.