ഏറ്റവും നീളമേറിയ കൈ എഴുത്ത് ഖുർആൻ തിരൂരിൽ

തിരൂർ: ലോകത്തെ ഏറ്റവും നീളമേറിയ കൈയെഴുത്ത് ഖുർആൻ കാണാൻ വൻ ജനത്തിരക്ക്. തിരൂർ ചെമ്പ്ര അൽ ഈഖാള് ദർസ് വിദ്യാർഥിസംഘടന ദർസ്, സ്വലാത്ത് വാർഷികത്തിന്റെ ഭാഗമായിട്ടാണ് ‘ഈഖാള്’ ഖുർആൻ പ്രദർശനം സംഘടിപ്പിച്ചത്.

ചെമ്പ്ര അൽ ഈഖാള് ദർസ് വിദ്യാർഥി ജസീം ചെറുമുക്ക് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ, ലോകത്തിലെ ഏറ്റവുംചെറിയ ഖുർആൻ, ഖുർആൻ ചരിത്ര ഡോക്യുമെന്ററി എന്നിവയ്ക്കുപുറമെ, നിർമിതികൾ, പുരാവസ്തുക്കൾ, വിവിധ ചരിത്രങ്ങൾ, കലിഗ്രഫികൾ, മനുഷ്യരുടെ ജനന മരണ ചരിത്ര സംഭവങ്ങൾ എന്നിവ കോർത്തിണക്കിയ ഡോക്യുമെന്ററികൾ എന്നിവകൊണ്ട് ശ്രദ്ധേയമാണ് പ്രദർശനം. ശനിയാഴ്‌ച വൈകീട്ട് ആറിന് പ്രദർശനം സമാപിക്കും.
Previous Post Next Post