വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ പതിനെട്ടാം വാർഷികത്തിന്റെ പ്രചാരണർത്ഥം ഞായറാഴ്ച രാവിലെ 8 മണി മുതൽ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ മിനി ഊട്ടിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് വട്ടപോന്തയിൽ വെച്ച് ഫ്ലഗ് ഓഫ് ചെയ്തു പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
മിനി ഊട്ടിയിലെ പ്രധാന സന്ദർശന സ്ഥലങ്ങളിലെ റോഡുകളിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും വേങ്ങര യൂണിറ്റിലെ പതിനഞ്ചിലെറേ പ്രവർത്തകർ ഉച്ചക്ക് ഒരുമണിവരെ സമയമെടുത്ത് നീക്കം ചെയ്തു.
പ്രധാന സ്ഥലങ്ങളിൽ പഞ്ചായത്തുകൾ സ്ഥാപിച്ച ബോക്സുകളിൽ സന്ദർഷകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുകയും കടകളുടെ പരിസരതുള്ള പ്ലാസ്റ്റിക് കവറുകളും മറ്റും കടയുടമകൾ തന്നെ ശേഖരിച്ചു പഞ്ചായത്ത് ഹരിതകർമ സേനക്ക് നൽകിയാൽ മിനിഊട്ടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവും.
അജ്മൽ പി കെ,ജാഫർ കുറ്റൂർ, ഇല്യാസ് പുള്ളാട്ട്, ഉനൈസ് വലിയോറ, ആലസ്സൻ ചേറൂർ എന്നിവർ നേതൃത്വം നൽകി.
ജബ്ബാർ, ഹംസ എ കെ,യൂനുസ് പാണ്ടികശാല,അഷ്‌റഫ് എ ടി, അർഷദ് എ ടി, ജാസിർ, സൈനുദ്ധീൻ,ഉണ്ണി, മുജീബ്,ഷബീർ ലെത്തിഫി,സുഹ്റാബി, ഉമ്മുകുൽസു എന്നിവർ പങ്കെടുത്തു.