വേങ്ങര: എസ് കെ എസ് എസ് എഫ് വേങ്ങര ക്ലസ്റ്റർ ആനുവൽ ക്യാബിനറ്റ് വേങ്ങര ഇസ്ലാമിക് സെൻട്രലിൽ വച്ച് നടന്നു. പരിപാടിയിൽ സെക്രട്ടറി സാദിഖ് നവാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജാബിർ വാഫി അധ്യക്ഷൻ വഹിച്ചു. വേങ്ങര മേഖല സെക്രട്ടറി മുസ്തഫ മാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
വേങ്ങര മേഖല വൈസ് പ്രസിഡന്റ് ഷമീർ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. വേങ്ങര മേഖല ട്രെൻഡ് സെക്രട്ടറി മുഹ്സിൻ പുത്തൻപീടിക അനുവൽ ക്യാബിനറ്റ് കോഡിനേറ്റർ പദവി അലങ്കരിച്ചു.
ക്ലസ്റ്റർ ഭാരവാഹികളായ റാഷിദ് അമ്പലമാട്,നജ്മുദ്ധീൻ പാലാണി,ഇബ്രാഹീം അരീക്കുളം, ജവാദ് ചേറൂർ റോഡ്,അസ്ലം മാട്ടിൽ, സൽമാൻ ചേറൂർ എന്നിവർ സംസാരിച്ചു.