ഊരകം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത പ്രീ പ്രൈമറി വിഭാഗം നെക്സ്റ്റൺ ടാലന്റ് പരീക്ഷയിൽ നെല്ലിപ്പറമ്പ് ജി.എം.എൽ.പി ഒ.കെ. മുറി സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു.
വിദ്യാലയത്തിൽ നിന്നും പരീക്ഷയിൽ പങ്കെടുത്ത അമ്പതോളം വിദ്യാർത്ഥികളിൽ മൂന്ന് ഫസ്റ്റ് റാങ്ക് ഉൾപ്പെട്ടെ 23 കുട്ടികളാണ് ആദ്യ 10 റാങ്കുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും ഊരകം പഞ്ചായത്തിൽ മുന്നിൽ നിൽക്കുന്ന ഈ വിദ്യാലത്തിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഈ വലിയ നേട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും വലിയ ആവേശത്തിലാണ്.
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം..കെ. അബ്ദുൽ മജീദ് അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ സി. അബ്ദുറഷീദ്, സകരിയ മാസ്റ്റർ എന്നിവർ വിഷയാവതരണം നടത്തി.
അധ്യാപകരായ അബ്ദുറഷീദ് മാസ്റ്റർ, കുമാരി ടീച്ചർ, റിസ്വാന ടീച്ചർ, രഞ്ജിനി ടീച്ചർ, നസീമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.