മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കരിയർ മേഖലയിൽ സമഗ്രമായ പരിശീലനം ലക്ഷ്യം വെച്ച് മഞ്ചേരിയിൽ സ്ഥാപിതമാകുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമർപ്പണം ഇന്ന് നടക്കും. സമസ്ത സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.
വൈകുന്നേരം 4 മണിക്ക് മഞ്ചേരി ഇരുപത്തി രണ്ടാം മൈലിൽ നടക്കുന്ന പരിപാടിയിൽ പി.ഉബൈദുല്ല എം.എൽ.എ മുഖ്യാതിഥിയായിരിക്കും. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിക്കും.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി,സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി, അലവി സഖാഫി കൊളത്തൂർ, ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി, കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ധന കാര്യ കോർപറേഷൻ ഡയറക്ടർ കെ.ടി.അബ്ദുറഹ്മാൻ ,കേരള വഖഫ് ബോർഡ് മെമ്പർ പ്രൊഫസർ കെ.എം.എ റഹീം, സി.പി. സൈതലവി മാസ്റ്റർ,എം.അബൂബക്കർ മാസ്റ്റർ പടിക്കൽ, എൻ.എം.സാദിഖ് സഖാഫി,വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, വി.പി.എം. ബശീർ പറവന്നൂർ,പി.എം. മുസ്തഫ കോഡൂർ, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, കെ.കുഞ്ഞീതു മുസ്‌ലിയാർ,കെ.പി.ജമാൽ കരുളായി,വി.പി.എം.ഇസ്ഹാഖ്, സി.ആർ.കെ.മുഹമ്മദ്, കരുവള്ളി അബ്ദു റഹീം, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, നൗഫൽ കോഡൂർ തുടങ്ങിയവർ പ്രസംഗിക്കും.