വേങ്ങര: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ വേങ്ങര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റി വേങ്ങരയിൽ പ്രതിഷേധ സംഗമം നടത്തി.
വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു. മാളിയേക്കൽ സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. ടിവി ഇഖ്ബാൽ സ്വാഗതം പറഞ്ഞു. മങ്കട മുസ്തഫ, ഹാരിസ് മാളിയേക്കൽ ഫത്താഹ് മൂയിക്കൽ, എ കെ മജീദ് , ലത്തീഫ് പൂവഞ്ചേരി, മായിൻകുട്ടി കോയസൻ, എ കെ നാസർ, എംഎസ്എഫ് നേതാക്കന്മാരായ എ കെ എം ഷറഫ്, ഫർസാദ് ഫാസിൽ എന്നിവർ പ്രസംഗിച്ചു. വി.കെ മജീദ് നന്ദിയും പറഞ്ഞു.