വേങ്ങര: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡിന് ചേറൂർ പി പി ടി എം വൈ ഹയർസെക്കൻഡറി സ്കൂൾ അർഹരായതായി ഭാരവാഹികൾ അറിയിച്ചു.
മലപ്പുറം,കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാലയങ്ങൾ നടത്തിവരുന്ന പാഠ്യപാഠ്യേതര മികവ് വിലയുത്തി ഒന്നിടവിട്ട വർഷങ്ങളിലാണ് ട്രസ്റ്റ് ഇത്തരമൊരു അവാർഡ് നൽകുന്നത്.
ജീവകാരുണ്യ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സംഘടന ഇത്തരമൊരു അവാർഡിന് ചേറൂർ പി പി ടി എം വൈ ഹയർസെക്കൻഡറി സ്കൂളിന് നൽകുന്നത് പഠനത്തോടൊപ്പം കലാകായികരംഗത്തും പാഠ്യേതര വിഷയങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംസ്ഥാനത്തിനൊട്ടാകെ മാതൃകയായ വിദ്യാലയം മികച്ച അക്കാദമിക നിലവാരം സാമൂഹിക ഇടപെടൽ പൊതുവിദ്യാലയ ശാസ്ത്രികരണ പ്രവർത്തനങ്ങൾ എല്ലാത്തിനും ഉപരി മികച്ച മാനേജ്മെന്റ് പ്രവർത്തനം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ തുല്യതയില്ലാത്ത പിടിഎ ഇടപെടൽ എന്നിവ മുൻനിർത്തിയാണ് ഈ വിദ്യാലയത്തിന് അവാർഡ് നൽകുന്നത്.
8.2.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാനേജ്മെന്റെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അവാർഡ് സമ്മാനിക്കും.
ചടങ്ങിൽ തെന്നിന്ത്യൻ സിനിമാതാരം അംജദ് മൂസ, ഗിന്നസ് റെക്കോർഡ് ഉടമ സുധീഷ് കടലുണ്ടി, റിയാലിറ്റി ഷോ താരങ്ങളായ മണിത്താമര, ആര്യൻ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സിപി മുഹമ്മദ് സക്കറിയ മുഹമ്മദ് റഹ്മാൻ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ കാപ്പൻ, പ്രധാന അധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത്, പിടിഎ പ്രസിഡന്റ് പൂക്കുത്ത് മുജീബ് എന്നിവർ അറിയിച്ചു.