വേങ്ങര: വേങ്ങര റേഞ്ച് മാനേജ്മെന്റ് അസോസിയേഷൻ മദ്രസയിൽ പ്ലസ് ടു മദ്രസ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
നെടുംപറമ്പ് മിഫ്ത്താഹുൽ ഉലൂം മദ്രസയിൽ ചേർന്ന യോഗത്തിൽ റെയിഞ്ച് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. കാപ്പിൽഹംസ ഹാജി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് പി കെ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജാഫർ സ്വാദിഖ് ബാഖവി മോട്ടിവേഷൻ ക്ലാസിന് നേതത്വം നൽകി.
റേഞ്ച് സെക്രട്ടറി പി പി റഹീം മുസ്ലിയാർ,കെ.പി കുഞ്ഞിമോൻ ഹാജി, സൈതലവി ഹാജി ,ആബിദ് ഹാജി എന്നിവർ സംസാരിച്ചു. മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി മൻസൂർ തമ്മാഞ്ചേരി സ്വാഗതവും ജാബിർ ബാഖവി നന്ദിയും പറഞ്ഞു.