ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്
മീൻകല്ല് - പരേരി റോഡ് പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഉമൈമ നൗഷാദ് കാരി അധ്യക്ഷയായ ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഉമ്മാട്ട് കുഞ്ഞീതു, മെമ്പർ ഹസീന കുരുണിയൻ മറ്റ് രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖരും പെങ്കെടുത്തു.
ഏറെ വർഷത്തെ കാത്തിരിപ്പിന് വിരാമമായി ഒതുക്കുങ്ങൽ പഞ്ചായത്ത് എട്ടാം വാർഡിലെ മീൻകല്ല് -പരേരി റോഡ് പല കാരണങ്ങളാൽ നവീകരണം മുടങ്ങി കിടന്നിരുന്ന പ്രദേശത്തെ ജനങ്ങൾക്ക് വളരെ ഉപകാരപ്രതമായ റോഡ് വാർഡ് മെമ്പർ ഉമൈമ നൗഷാദ് കാരി മുകയ്യെടുത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്താണ് നവീകരിച്ചത്.