സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയ്യാറാക്കി മാട്ടി മുഹമ്മദ്

വേങ്ങര: മാട്ടി മുഹമ്മദ് ചിത്രം വരയ്ക്കുന്നത് തുടരുന്നു. നേരംപോക്കായല്ല, നിറങ്ങളിലൂടെ ഏറെ പറയാനുണ്ടെന്ന ചിന്ത കുടിയാണിതിന് പുറകിലെന്ന ഓർമിപ്പിൽ.

തൃത്താല ചാലിശേരിയിൽ 18,19 തിയതികളിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ലോഗോ തയ്യാറാക്കിയത് ചിത്രകാരൻ മാട്ടി മുഹമ്മദാണ്. മലപ്പുറം ഉമ്മത്തൂർ സ്വദേശിയായ ഇദ്ദേഹം ശാരീരിക വെല്ലുവിളികളെ കലാപ്രവർത്തനം കൊണ്ട് മറികടക്കുകയാണ്. 

“മാട്ടി' മുഹമ്മദിന്റെ തൂലികാനാമമാണ്. ജന്മനാ വലതുകൈയില്ലാത്ത മുഹമ്മദ് കുട്ടിക്കാലം മുതൽ ശാരീരിക വെല്ലുവിളികളെ മറന്നത് ഇഷ്ടമേഖലയായ ചിത്രകലയിലൂടെയാണ്. സ്കൂൾ പഠന കാലം മുതൽ തന്നെ ജില്ലാ-സംസ്ഥാന തലങ്ങളിൽ പുരസ്കാരം നേടി. 

ചിത്രകലയിൽ കെജിടിഇ കോഴ്സ് പൂർത്തിയാക്കി. തുടർന്ന് അഡ്വർടൈസിങ് സ്ഥാപനം തുടങ്ങി. നിരവധി ചിത്രപ്രദർശനങ്ങളും മാട്ടി മുഹമ്മദ് നടത്തിയിട്ടുണ്ട്. 2013ൽ വേങ്ങര പഞ്ചായത്ത് ഓഫീസിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. നിലവിൽ മലപ്പുറം പൊന്മള പഞ്ചായത്തിലെ എൽഡി ക്ലർക്കാണ്. 2010 ൽ സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി. 

ഭാര്യ മുംതാസും മക്കളായ മുർഷിദ സഫാൻ, റിയ എന്നിവർ മുഹമ്മദിന്റെ ചിത്രകലാ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു.

തദ്ദേശ ദിനാഘോഷ വേദിയിൽ മാട്ടി മുഹമ്മദിന് പുരസ്കാരം സമ്മാനിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}