വേങ്ങര: കുറ്റൂർ നോർത്ത് ജങ്ഷൻ മുതൽ പാരിക്കട് ആർ പി ടി സ്റ്റേഡിയം വരെ രാത്രിയെ പകലാക്കി തെരുവ് വിളക്കുകൾ സ്ഥാപിച്ച് ആർ പി ടി പാരിക്കാട്.
രണ്ടാം വാർഡ് മെമ്പർ ഉമ്മർ കോയയുടെ അഭ്യർത്ഥന പ്രകാരമാണ് 63 ഇലക്ട്രിക്കൽ പോസ്റ്റിൽ ലൈറ്റുകൾ സ്ഥാപിക്കാൻ ആർ പി ടി മുന്നോട്ട് വന്നത്. ആർ പി ടി യുടെ പ്രവർത്തന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
ആർ പി ടി ഭാരവാഹികളായ കെ വി സമദ്, കാജ, നിഷാദ്, സുബൈർ, യാസർ, നബീർ, ഇഖ്ബാൽ, ബാലേട്ടൻ, റഷീദ്, നൂറുദ്ധീൻ, സഹസാദ്, നാദിഷ്, എന്നിവർ ചേർന്ന് നേതൃത്വം നൽകി.