നാടിന്റെ വികസനത്തിന് കേന്ദ്രം സഹായിക്കണം: കെ. വി റാബിയ

തിരൂരങ്ങാടി: നാടിന്റെ ഭാവി വികസനത്തിന് കേന്ദ്ര സർക്കാരിന്റെ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ചക്രക്കസേരയിലിരുന്ന് അക്ഷരവിപ്ലവം നടത്തിയ കെ.വി. റാബിയ ആവശ്യപ്പെട്ടു. പാർലമെന്റിൽ നടന്ന പദ്മ പുരസ്കാര ജേതാക്കളുടെ സംഗമത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു അവർ.

വൈകല്യം ഒരു പോരായ്മയല്ല. ആത്മവിശ്വാസമാണ് നമ്മെ നമ്മളാക്കുന്നത്. ഹെലൻ കെല്ലർ, സ്റ്റീഫൻ ഹോക്കിങ്സ് എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ് -അവർ പറഞ്ഞു. വിവിധഭാഗങ്ങളിൽ നിന്നായി 18 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ‘ശാരീരികമായും വൈജ്ഞാനികമായും വെല്ലുവിളി നേരിടുന്നവരുടെ ശാക്തീകരണം’ എന്ന വിഷയത്തിലാണ് റാബിയ സംസാരിച്ചത്. 

പ്രമുഖ വസ്ത്രവ്യാപാരി സീനത്ത് റഷീദ് റാബിയയുടെ ജീവചരിത്രം ആസ്പദമാക്കി വിവരണങ്ങളും വീഡിയോകളും തയ്യാറാക്കിയിരുന്നു. ഇതും പരിപാടിയിൽ പ്രദർശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}