തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരുമായി വിനോദയാത്ര പോയ ബസ്സ്‌ പഴനിയിൽ വെച്ച് അപകടത്തിൽപ്പെട്ടു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുമായി കൊടൈക്കനാലിൽ പോയി തിരിച്ചു വരുന്നതിനിടെ പഴനിയിൽ വെച്ച് നിയന്ത്രണം വിട്ട് ബസ്സ്‌ മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.

ഇന്ന് പുലർച്ചെയാണ് അപകടം. പരിക്കേറ്റവരെ പഴനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്കും തിരിരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും അടങ്ങുന്ന മുപ്പത്തി അഞ്ചോളം പേരടങ്ങുന്ന സംഘം കൊടൈക്കാനാലിലേക്ക് വിനോദ യാത്ര പോയത്. തിരിച്ചു വരുന്നതിനിടെ പഴനിക്കടുത്തു വെച്ചാണ് അപകടം സംഭവിച്ചത്. അപകട  കാരണവും പരിക്കേറ്റവരുടെ പേര് വിവരങ്ങളും അറിവായിവരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}