വേങ്ങര: വേങ്ങര മണ്ഡലത്തിലെ രണ്ട് പഞ്ചായത്ത് വാര്‍ഡുകൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ഊരകം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലും ഏ ആര്‍ നഗര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുന്നുംപുറത്തുമാണ് 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു പഞ്ചായത്ത് വാര്‍ഡുകളും യു ഡി എഫ് സിറ്റിംങ് സീറ്റാണ്.
ഏ ആര്‍നഗര്‍ കുന്നുംപുറം വാര്‍ഡില്‍ കോണ്‍ഗ്രസ് പി കെ ഹനീഫയുടെ നിര്യാണത്തോടെയും ഊരകത്ത് മുസ്ലീം ലീഗ് അംഗമായിരുന്ന ശബ്നക്ക് സര്‍ക്കാര്‍ സ്കൂളിൽ ടീച്ചർ ജോലി ലഭിച്ചത് കാരണം രാജിവെച്ച ഒഴിവിലുമാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏ ആര്‍ നഗറില്‍ അന്തരിച്ച അംഗത്തിന്റെ സഹോദര പുത്രനും യൂത്ത് കോൺഗ്രസ്സ് എ ആർ നഗർ മണ്ഡലം സെക്രട്ടറിയുമായ പി കെ ഫിർദൗസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 21 വാർഡുകളുള്ള എ ആർ നഗർ ഗ്രാമ പഞ്ചായത്തിൽ നിലവിൽ യു ഡി എഫിന് 18 സീറ്റും എൽ ഡി എഫിന് രണ്ട് സീറ്റും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. ഇതിൽ സ്വന്തന്ത്രൻ ഈയിടെ യു ഡി എഫ് പക്ഷത്ത് ചേർന്നതോടെ യു ഡി എഫിന് 19 സീറ്റുകളായി. മുന്‍ അംഗം പി കെ ഹനീഫക്ക് 195 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
ഊരകത്ത് ആകെ 17 സീറ്റിൽ 15 സീറ്റും ഭരണ പക്ഷത്താണുള്ളത്. ഷബ്‌നക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 720 വോട്ടുകൾ ലഭിച്ചു. വനിതാ സംവരണമായ
ഇവിടെ സ്ഥാനാർഥിയെ കുറിച്ച് നാളെ അന്തിമ തീരുമാനമാകും.