പാണക്കാട്: അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ത്രൈമാസ ക്യാമ്പയിൻ "ദിശ" ലോഗോ പ്രകാശനം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാട്ര കമ്മുണ്ണി ഹാജി, ഒ. സി ഹനീഫ, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദാജി,ഇബ്രാഹിംകുട്ടി കുരിക്കൾ കാരാടൻ യൂസഫ് ഹാജി, എം എ മൻസൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി മുനീർ വിലാശേരി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടണത്ത്, കെ കെ സക്കരിയ, സി കെ ജാബിർ , കെ കെ മുജീബ്, എന്നിവരും മുനീർ പുളിശ്ശേരി, ഇ കെ മുഹമ്മദാലി, സി ആഷിം, പി.കെ യൂസഫ് എന്നിവർ സംബന്ധിച്ചു.