വേങ്ങരയിലെ കൊലപാതകം; കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക്

വേങ്ങര: ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി  കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക്. കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കാനാണ് പട്‌ന സ്വദേശിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു.

വേങ്ങര കോട്ടയ്ക്കല്‍ റോഡിലെ യാറംപടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ പുനംദേവി (30) റിമാന്‍ഡിലാണ്. പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}