വേങ്ങര: വേങ്ങരയിലെ ചില ലാബുകളിൽ നടക്കുന്ന മനുഷ്യത്വ രഹിതവും നീചവുമായ പ്രവർത്തികളെ കുറിച്ചുള്ള വോയ്‌സ് ക്ലിപ്പുകൾ ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത്തരത്തിൽ പൊതുജനങ്ങളെ പറ്റിക്കുന്ന ലാബുകൾകെതിരെ കണ്ണടക്കുന്ന അധികാരികളുടെ നടപടിയിൽ പ്രധിഷേധിച്ച് വേങ്ങരയിലെ വിവരാവകാശ പ്രവർത്തകൻ അബൂബക്കർ വേങ്ങരയിൽ ഒറ്റയാൾ സമരം ആരംഭിച്ചു.
www.vengaralive.com
രോഗിയുടെ സാമ്പിളുകൾ പരിശോധിക്കുക പോലും ചെയ്യാതെ റിസൾട്ട് നൽകുകയും സോഡിയം പോലുള്ള പ്രധാന ടെസ്റ്റുകൾ പോലും യാതൊരു പരിശോധനയും കൂടാതെയാണ് റിസൾട്ട് നൽകുന്നത് എന്നും പുറത്ത് വന്നിരുന്നു. മൂത്രം പരിശോധനക്ക് നൽകിയാൽ അതിന്റെ കളർ നോക്കി റിസൾട്ട് നൽകുന്നതായും പുറത്ത് വന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഈ വോയ്‌സ് ക്ലിപ്പുകൾ പുറത്ത് വന്നിട്ടും ലാബുകളുടെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.ദിവസങ്ങൾക്ക് മുമ്പ് രക്ത ഗ്രൂപ്പ് നിർണയത്തിൽ പാളിച്ച വന്നതായും പരാതി ഉയർന്നിരുന്നു.