പറപ്പൂർ: പറപ്പൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റിവിന് 62500 രൂപയോളം നൽകി തെക്കേകുളമ്പ് ടി.ടി.കെ.എം. എൽ.പി സ്കൂൾ മാതൃകയായി.
സ്കൂളുകളിൽ നിന്നും ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച് നൽകി ജീവ കാരുണ്യ പ്രവർത്തനത്തിന് മറ്റൊരു പര്യായമായി മാറിയിരിക്കുകയാണ് ടി.ടി.കെ.എം. എൽ.പി സ്കൂൾ.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് നഫീസ ടീച്ചറുടെ സാനിധ്യത്തിൽ സ്കൂൾ ലീഡർ ഫൈഹ എം.സി പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
സെക്രട്ടറി വി.എസ് മുഹമ്മദ് അലി, പാലിയേറ്റീവ് ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, വൈസ് പ്രസിഡൻറ് എ.പി. മൊയ്തുട്ടി ഹാജി, മാനേജർ അഷ്റഫ് ടി.ടി., ടി. സിദ്ദിഖ് മാസ്റ്റർ, ടി. അൻവർ സാദത്ത് മാസ്റ്റർ, ബീന ടീച്ചർ, ഷാൻറി ടീച്ചർ എന്നിവരും പങ്കെടുത്തു.