പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി – ചേളാരി റൂട്ടിൽ കുപ്പിവളവിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 1.45 നാണ് അപകടം. 2 പേർക്ക് സാരമായ പരിക്കുള്ളതായി രക്ഷാ പ്രവർത്തകർ പറഞ്ഞു.