പറപ്പൂർ ശ്രീകുറുമ്പക്കാവ് താലപ്പൊലി മാർച്ച്‌ 3ന്

കോട്ടക്കൽ: കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്റ്റിന് കീഴിലുള്ള പറപ്പൂർ ശ്രീകുറുമ്പക്കാവിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം മാർച്ച്‌ 3ന് അതി ഗംഭീരമായി നടത്താൻ തീരുമാനിച്ചു.  

ഉത്സവത്തിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം ഹരിദാസൻ ലോഞ്ച് ചെയ്തു. സെക്രട്ടറി സിപി രാധാകൃഷ്ണൻ, സോഷ്യൽമീഡിയ കൺവീനർ രവിനാഥ് ഇന്ദ്രപ്രസ്ഥം, എം സുധാകരൻ എന്നിവർ നേതൃത്വം നൽകി.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികൾ
രൂപീകരിച്ചു.പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. മൂഴിക്കൽ കുഞ്ഞാപ്പു, പ്രഭാശങ്കർ, സി സുബ്രഹ്‌മണ്യൻ, കെ വേലായുധൻ, സി മോഹനൻ,ശിവദാസൻ, പ്രഭാകരൻ, ബാബു തപസ്യ, അനിൽകുമാർ, കെപി പ്രകാശൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}