തിരൂരങ്ങാടി: എ ആർ നഗർ മാട്ടറ കുടുംബ സംഗമത്തിന്റെ ഭാഗമായി അവതരിപ്പിച്ച വിഷൻ 2025 പദ്ധതിക്ക് തുടക്കമായി.പുതിയത്ത് പുറായ മാട്ടറ ഹംസയുടെ വസതിയിൽ മുഹമ്മദ് മാട്ടറ മഞ്ചേരി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസിഡന്റ് മാട്ടറ കന്മുണ്ണി ഹാജി അധ്യക്ഷനായി.
വിഷൻ 2025ന്റെ ഭാഗമായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.ടി വിംഗിന്റെ നേതൃത്വത്തിൽ ഐടി വർക്ക് ഷേപ്പ്, പ്രസംഗ പരിശീലനം, മോട്ടിവേഷൻ ട്രൈനിംഗ്, ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ്, പഠനയാത്രകൾ, കംമ്പ്യൂട്ടർ പരിശീലനം,കായിക പരിശീലനം,പത്താംതരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യാക പരിശീലനം, പേഴ്സണാലിറ്റി, മൈൻഡ് പവർ ട്രൈനിംഗ്,തുടങ്ങി മറ്റു വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വിഷൻ 2025 പദ്ധതികൾ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് യോഗത്തിൽ ഓർമ്മിപ്പിച്ചു.പോക്കർ അലി ഹാജി മാട്ടറ, മുഹമ്മദ് കുട്ടി മാട്ടറ,അബ്ബാസ് മാട്ടറ,മൂസ ഹാജി മാട്ടറ, സൈതു മാട്ടറ, ഷംസു മാട്ടറ, മുജീബ് മാട്ടറ,ജാഫർ മാട്ടറ, മൊയ്ദീൻ കുട്ടി മാട്ടറ,പ്രമുഖ മോട്ടിവേഷൻ ട്രൈനർ നവാസ് മാട്ടറ കൂമണ്ണ, ഷറഫലി മാട്ടറ എന്നിവർ സംസാരിച്ചു.ഷൗക്കത്ത് മാട്ടറ സ്വാഗതവും സലീം മാട്ടറ നന്ദിയും പറഞ്ഞു.