ഊരകം: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന മുസ്ലിം ലീഗ് പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മ സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻ്റ് സോഷ്യൽ സർവീസ് (സെസിൻ്റെ) 11 ആമത് യാത്രികരുടെ സംഗമം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഊരകം കുറ്റാളൂരിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെസ് കൺവീനർ പുള്ളാട്ട് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
ഹകീം തുപ്പിലിക്കാട്ട്, ഒ.സി ഹംസ, ടി.പി.എം ബഷീർ, എ.കെ.മുസ്തഫ, എം.കെ മുഹമ്മദ് വിളക്കോട്, ഖാലിദ് ഹാജി തലശ്ശേരി, ബി നാസർ മേപ്പാടി, ജബ്ബാർ കളന്തോട്, ആവയിൽ സുലൈമാൻ, പുളിക്കൽ അബൂബക്കർ മാസ്റ്റർ, അൻവർ റഷീദ് ബാഖവി, മൻസൂർ ഹുദവി എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകൾക്ക് , ബീരാൻ ഹാജി വെങ്ങാട്, ആവയിൽ അസീസ്, സഫറുല്ല അരീക്കോട്, പി.സി ഇല്യാസ്, ഫൈസൽ കൊല്ലോളി, അമീർ ഊരകം, അദ്നാൻ പുളിക്കൽ, ഹുസൈൻ ഊരകം, ഫൈസൽ ഓവുങ്ങൽ എന്നിവർ നേതൃത്വം നൽകി.