വേങ്ങര: പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് വേങ്ങര ലയൺസ് ക്ലബ് വേങ്ങര പെയിൻ & പാലിയേറ്റീവിലേക്ക് വാക്കറുകൾ വിതരണം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ലയൺസ് ക്ലബ്ബ് സോൺ ചെയർമാൻ മുനീർ ബുഖാരി, ക്ലബ്ബ് സിക്രട്ടറി പ്രദീപ് കുമാർ, സുധി ലയാലി, ശാക്കിർ വേങ്ങര, നവാസ് ശരീഫ് എന്നിവർ ചേർന്ന് വേങ്ങര പെയിൻ & പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവന് വാക്കറുകൾ കൈമാറി.
പാലിയേറ്റിവ് പ്രവർത്തകർക്കുള്ള പിന്തുണ പ്രഖ്യാപിച്ച് വേങ്ങര ജനതാ ബസാർ പരിസരത്തു നിന്നും തുടങ്ങിയ റാലി വേങ്ങര പെയിൻ & പാലിയേറ്റീവ് പരിസരത്ത് സമാപന സമ്മേളനത്തിലായിരുന്നു വാക്കറുകൾ കൈമാറിയത്.
വ്യാപാരി വ്യവസായി നേതാക്കളായ പക്കിയൻ അബ്ദുൾ അസീസ് ഹാജി, സൈനുദ്ധീൻ ഹാജി, ട്രോമ കെയർ, പൗര സമിതി, സ്വിമ്മേഴ്‌സ് ക്ലബ്, മലബാർ കോളേജ്, വേങ്ങര ജി. എം. വി. എച് എസ്, ജി.വി.എച്. എസ് വിദ്യാർഥികൾ, പാലിയേറ്റീവ് പ്രവർത്തകർ, ബഷീർ പുല്ലമ്പലവൻ, മൊയ്‌ദീൻ തൊട്ടശ്ശേരി എന്നിവർ സന്നിഹിതരായി.