തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എൽ പി സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ സൊസൈറ്റി പുരസ്കാരം നൽകി ആദരിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിൽ
എളമ്പുലാശ്ശേരി സ്കൂളിൽ വച്ച് നടന്ന സാന്ത്വന സംഗമത്തിൽ വച്ച് സൊസൈറ്റിയുടെ രക്ഷാധികാരി പി സുനിൽ മാസ്റ്ററിൽ നിന്ന് കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സനും കുട്ടികളും പുരസ്കാരം ഏറ്റുവാങ്ങി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂളിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയറുകളെ സഹായിക്കുന്നതിനായി പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ പ്രത്യേക ക്യാമ്പയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചിരിന്നു.
ചടങ്ങിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രസിഡണ്ട് യു മുരളീധരൻ, സെക്രട്ടറി സി ശശിധരൻ, കൃഷ്ണൻ കരങ്ങാട്, രാമനാട്ടുകര സേവാ മന്ദിർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ, സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് എം വീരേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.