ലഹരി, സൈബർ ക്രൈംസമര പ്രഖ്യാപനം നടത്തി

വേങ്ങര: ലഹരി, സൈബർ ക്രൈം, അധികാരികളെ നിങ്ങളാണ് പ്രതികൾ എന്ന പ്രമേയത്തിൽ എസ് എസ് എഫ് വേങ്ങര ഡിവിഷൻ കമ്മറ്റി സമര പ്രഖ്യാപനം ചേറൂർ കോവിലപ്പറായിൽ സംഘടിപ്പിച്ചു. എസ് എസ് എഫ് കേരള സെക്രട്ടറി ജാബിർ നേരോത്ത് സമര പ്രഖ്യാപനം നടത്തി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഡിവിഷൻ പ്രസിഡന്റ ഹാഫിസ് ഉവൈസ് അദനി അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം നിസാർ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ദാവൂദ് സഖാഫി വിഷയവതരണം നടത്തി സംസാരിച്ചു. എസ് പി ഓഫീസ് മാർച്ച്‌, അധ്യാപക സംഗമം,
ധർണ, നിവേദന സമർപ്പണം
ബോധവൽക്കരണ ക്ലാസ്സ്‌  തുടങ്ങിയവ 
സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

മുനവ്വർ കുഴിപ്പുറം,ഷക്കീർ അഹ്സനി, സഫ്വാൻ സഖാഫി, റാഫി ചേറൂർ, മർസൂഖ് പറപ്പൂർ, ജുനൈദ് സഖാഫി, ഷാനിദ് കുറ്റാളൂർ, മുനീർ അദനി തുടങ്ങിയവർ നേതൃത്വം നൽകി.
ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും ഷഫീഖ് ചേറൂർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}