തണൽ മരം വെട്ടി നശിപ്പിച്ചവർക്കെതിരെ കർശന നിയമ നടപടിയെടുക്കണം:

ഊരകം: അഞ്ചുപറമ്പ് അങ്ങാടിയിൽ വർഷങ്ങളായി നിലനിന്നിരുന്ന തണൽമരം വെട്ടി നശിപ്പിച്ചവർക്ക് എതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അഞ്ചു പറമ്പ് ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മരത്തിന്റെ സിംഹഭാഗവും വെട്ടി നശിപ്പിക്കുകയും മരം കടത്തി കൊണ്ടുപോവുകയും ചെയ്തതായി അഞ്ചു പറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആരോപിച്ചു.
      
മുൻ വാർഡ് മെമ്പർ കമ്മൂത്ത് ചന്തുവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു, മുതിർന്ന കോൺഗ്രസ് നേതാവ് കീരി അബ്ദു, ഉമ്മണത്ത്  ഹരിദാസൻ, കോട്ടയിൽ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}