കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ അക്കാദമിയുടെ കീഴിൽ എൽപി, യുപി ഇൻ്റർ സ്കൂൾ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മൂന്നാമത് എ.കെ.എം സോക്കർ കപ്പ് സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
എൽപി വിഭാഗം മത്സരത്തിൽ മൈലപ്പുറം എ.എം.എൽ.പി സ്കൂൾ എതിരില്ലാത്ത ഒരു ഗോളിന് ചെമ്മങ്കടവ് ജി.എൽ.പി സ്കൂളിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ചൂനൂർ ജി.എൽ പി സ്കൂൾ മൂന്നാം സ്ഥാനം നേടി.
യുപി വിഭാഗം മത്സരത്തിൽ ടി.ആർ.കെ യുപി സ്കൂൾ വളാഞ്ചേരി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നജ്മുൽഹുദ കാവതികളത്തെ പരാജയപ്പടുത്തി ചാമ്പ്യൻമായി. ക്ലാരി ജി യുപി സ്കൂൾ മൂന്നാം സ്ഥാനം നേടി. നാൽപത്തി നാല് സ്കൂളുകൾ പങ്കെടുത്തു.
പി.ടി.എ വൈസ് പ്രസിഡന്റ് കെ സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ എന്നിവർ സമ്മാന വിതരണം നടത്തി. മത്സരങ്ങൾക്ക് ഫുട്ബോൾ അക്കാദമി കൺവീനർ പി ഷമീർ, പി.കെ ഫിദ,ഒ കെ റസിയ,എം.വി അശ്വതി,വി അനീഷ്,കെ നിഖിൽ, യു തസ് ലീന, കെ ഷഹ്മ, എം ലുക്ക്മാൻ എന്നിവർ നേതൃത്വം നൽകി.